ജെ.ഡി. വാൻസ് നാളെ ജയ്പുരിലെത്തും
Sunday, April 20, 2025 1:00 AM IST
ന്യൂഡൽഹി: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇന്ത്യൻ വംശജയായ ഭാര്യ ഉഷയും നാളെ ജയ്പുരിലെത്തും.
ജയ്പുരും ആഗ്രയും സന്ദർശിച്ചശേഷം ഡൽഹിയിലെത്തി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ചർച്ച നടത്തും.
മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടക്കമുള്ള പ്രധാന നേതാക്കളുമായും വാൻസ് നടത്തുന്ന ചർച്ചകൾ ഇന്ത്യ- അമേരിക്കൻ ബന്ധം വീണ്ടും ഊഷ്മളമാകാൻ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.