അൻവർ അലി മുംബൈ സിറ്റി എഫ്സിയിൽ
Tuesday, August 7, 2018 2:34 PM IST
മുംബൈ: അണ്ടർ-17 ലോകകപ്പിലൂടെ ഫുട്ബോൾ ലോകത്ത് എത്തിയ ഇന്ത്യയുടെ പുത്തൻ താരോദയം അൻവർ അലിയെ ഐഎസ്എൽ ടീമായ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി. ഐ ലീഗ് ടീമായ മിനർവ പഞ്ചാബിൽ നിന്നുമാണ് മുംബൈ യുവതാരത്തെ സ്വന്തം തട്ടകത്തിൽ എത്തിച്ചത്. മൂന്ന് വർഷത്തേക്കാണ് കരാർ.

സ്പെയിനിൽ നടക്കുന്ന കോട്ടിഫ് കപ്പിൽ അർജന്‍റീന അണ്ടർ-20 ടീമിനെതിരേ നേടിയ അത്ഭുത ഫ്രീക്ക് ഗോളിലൂടെയാണ് അൻവർ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞത്. ആറ് തവണ അണ്ടർ 20 ലോകകപ്പ് കിരീടം നേടിയിട്ടുള്ള അർജന്‍റീനയെ മത്സരത്തിൽ ഇന്ത്യ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...