ഓഖി: തിരുവനന്തപുരം അ​തി​രൂ​പ​ത​യു​ടെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ച്
Monday, December 11, 2017 2:24 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്ഭ​വ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തിരൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​എം.സൂ​സ​പാ​ക്യം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ർ.ക്രി​സ്തു​ദാ​സ്, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്.പെ​രേ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​നു മു​ന്നോ​ടി​യാ​യി ഇ​ന്നു രാ​വി​ലെ പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ നി​ന്നു പ്ര​ക​ട​നം ആ​രം​ഭി​ച്ചു. ഓ​ഖി ദു​ര​ന​ന്ത​ത്തി​ൽ പെ​ട്ടു കാ​ണാ​താ​യ നൂ​റു​ക​ണ​ക്കി​നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്താ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, ഓ​ഖി ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ക, ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു മാ​ർ​ച്ച്.

ക​ട​ലി​ൽ അ​ക​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​നി​യും ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​മാ​കെ സ്തം​ഭി​ച്ചു നി​ൽ​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് സ​മ​ര​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. തു​ട​ർ​ന്നും സ​ർ​ക്കാ​ർ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ങ്കി​ൽ കൊ​ച്ചി, വി​ഴി​ഞ്ഞം തു​റ​മു​ഖ​ങ്ങ​ളി​ലും സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലും രാ​പ്പ​ക​ൽ സ​മ​രം ഉ​ൾ​പ്പെ​ടെ ന​ട​ത്താ​നും ക​ഴി​ഞ്ഞ ദി​വ​സം അ​തി​രൂ​പ​താ ആ​സ്ഥാ​ന​ത്തു വി​ളി​ച്ചു ചേ​ർ​ത്ത വൈ​ദി​ക​രു​ടെ​യും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഞായറാഴ്ച പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ല്‍​പ്പെ​ട്ട​വ​രി​ൽ ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത് 146 പേ​രെ​ന്ന് സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ക​ണ​ക്ക്. ഇ​തു​കൂ​ടാ​തെ എ​ഫ്ഐ​ആ​ര്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത 34 പേ​രു​ടെ പ​ട്ടി​ക​യും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...