ഡി​ജി​പി​യു​ടെ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞി​ല്ല: യു​പി​യി​ൽ പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Thursday, September 13, 2018 10:00 AM IST
നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഡി​ജി​പി​യു​ടെ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സെ​ക്ട​ർ 39 പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യെ​യും കോ​ണ്‍​സ്റ്റ​ബി​ളി​നെ​യും സ​സ്പെ​ൻ​ഡു ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ൽ ഒ​രു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡി​ജി​പി ഒ.​പി. സിം​ഗ് പോ​കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​കാ​ർ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​നം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്. ഇ​വ​ർ ജോ​ലി​യി​ൽ ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നും തൊ​പ്പി ത​ല​യി​ൽ വ​ച്ചി​രു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​സ്പെ​ൻ​ഡു ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച 2.30നാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് എ​സ്എ​സ്പി അ​ജ​യ് പാ​ൽ ശ​ർ​മ പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​സ്ഐ​യും കോ​ണ്‍​സ്റ്റ​ബി​ളും ഇ​ക്കാ​ര്യം നി​ര​സി​ച്ചു. എ​സ്പി​ജി, എ​ൻ​ഡി​ആ​ർ​എ​ഫ്, സി​ഐ​എ​സ്എ​ഫ് എ​ന്നി​വ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച വ്യ​ക്തി​യാ​ണ് ഒ.​പി. സിം​ഗ്. ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് അ​ദ്ദേ​ഹ​ത്തെ യു​പി ഡി​ജി​പി​യാ​യി നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.