അ​തി​ഭീ​ക​ര ഓ​ർ​മ​യു​ടെ മേ​ൽ​പ്പാ​ലം; ത​ക​ർ​ന്നു വീ​ണ​ത് ക​സ​ബ് ന​ട​പ്പാ​ലം
Friday, March 15, 2019 5:17 AM IST
മും​ബൈ: ആ​റു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി ത​ക​ർ​ന്നു​വീ​ണ മും​ബൈ സി​എ​സ്എം​ടി ന​ട​പ്പാ​ലം അ​റി​യ​പ്പെ​ടു​ന്ന​ത് കൊ​ടും​ഭീ​ക​ര​ൻ അ​ജ്മ​ൽ ക​സ​ബി​ന്‍റെ പേ​രി​ൽ. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​സ​മ​യ​ത്ത് അ​ജ്മ​ൽ ക​സ​ബ് ഈ ​പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്ന​തി​നാ​ലാ​ണ് പേ​ര് വീ​ണ​ത്. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സ​മ​യ​ത്തും ഈ ​ന​ട​പ്പാ​ലം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടിച്ചിരുന്നു. ഭീ​ക​ര​രാ​യ ക​സ​ബും കൂ​ട്ടാ​ളി ഇ​സ്‌​മ​യി​ൽ ഖാ​നും ഈ ​ന​ട​പ്പാ​ലം വ​ഴി​യാ​ണ് ക​ട​ന്നു​പോ​യ​ത്.

2008 ന​വം​ബ​ർ 26 ന് ​ആ​യി​രു​ന്നു രാ​ജ്യ​ത്തെ ന​ടു​ക്കി​യ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. എ​കെ 47 തോ​ക്ക് ധ​രി​ച്ച ര​ണ്ട് ഭീ​ക​ര​ർ സി​എ​സ്എം​ടി ടെ​ർ​മി​ന​ലി​ലെ പാ​സ​ഞ്ച​ർ ഹാ​ളി​ൽ ക​ട​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​വ​ർ ഗ്ര​നേ​ഡ് എ​റി​യു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ 58 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 104 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സി​എ​സ്എം​ടി ടെ​ർ​മി​ന​ലി​ലെ​ൽ​നി​ന്ന് കാ​മാ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്താ​നാ​ണ് ക​സ​ബും കൂ​ട്ടാ​ളി​യും ന​ട​പ്പാ​ലം ഉ​പ​യോ​ഗി​ച്ച​ത്. ഈ ​സ​മ​യം മും​ബൈ​യി​ലെ ഫോ​ട്ടോ​ജേ​ർ​ണ​ലി​സ്റ്റ് സെ​ബാ​സ്റ്റ്യ​ൻ ഡി​സൂ​സ​യു​ടെ കാ​മ​റ​യി​ൽ ക​സ​ബ് പ​തി​യു​ക​യും ചെ​യ്തു. ഈ ​ചി​ത്രം പി​ന്നീ​ട് ക​സ​ബി​ന്‍റെ വി​ചാ​ര​ണ​യി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​കു​ക​യും ചെ​യ്തു.

160 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ ഏ​ക​പ്ര​തി​യാ​ണ് അ​ജ്മ​ൽ. 2008 ന​വം​ബ​ര്‍ 26 മു​ത​ല്‍ 29 വ​രെ നീ​ണ്ടു​നി​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ 25 വി​ദേ​ശി​ക​ള​ട​ക്കം 166 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.