വം​ശ​ഹ​ത്യ​യു​ടെ വ​ക്താ​വാ​ണ് റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്; അ​മി​ത്ഷാ​യ്ക്കെ​തി​രേ പി​ണ​റാ​യി
Sunday, April 21, 2019 12:22 PM IST
ക​ണ്ണൂ​ർ: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വം​ശ​ഹ​ത്യ​യു​ടെ വ​ക്താ​വി​നെ​യാ​ണ് ബി​ജെ​പി കേ​ര​ള​ത്തി​ൽ റോ​ഡ് ഷോ​യ്ക്കെ​ത്തി​ച്ച​തെ​ന്നും ഇ​ത് നാ​ടി​ന് ആ​പ​ത്താ​ണെ​ന്നും ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പി​ണ​റാ​യി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. താ​ൽ​ക്കാ​ലി​ക നേ​ട്ട​ങ്ങ​ൾ​ക്ക് മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കാ​നാ​ണ് അ​വ​രു​ടെ ശ്ര​മ​മെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണ് മ​ത്സ​രം. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടാക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ആ​ർ​എ​സ്എ​സും ബി​ജെ​പി​യും നു​ണ പ​ല​ത​വ​ണ ആ​വ​ർ​ത്തി​ച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ദൈ​വ​നാ​മം ഉ​ച്ഛ​രി​ച്ച​തി​ന് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ശ​ബ​രി​മ​ല​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​തി​നെ ബി​ജെ​പി നേ​താ​ക്ക​ൾ വ​ക്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​കയാണെന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കേ​ര​ള​ത്തെ രാ​ജ്യ​ത്തി​നു മു​ന്നി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് മോ​ദി​യു​ടെ​യും അ​മി​ത്ഷാ​യു​ടെ​യും ശ്ര​മം. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യു​ടെ കാ​ര്യ​ത്തി​ൽ മോ​ദി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.