വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി: കേ​ന്ദ്രം ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്ക​ണ​മെ​ന്ന് എ.​കെ ബാ​ല​ൻ
Sunday, September 15, 2019 4:49 PM IST
പാ​ല​ക്കാ​ട്: മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ന്ദ്രം അ​ടി​യ​ന്ത​ര​മാ​യി ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ. ഇ​തി​നാ​യി കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ച​ലു​ത്താ​ൻ എം​പി​മാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ഴ​യി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​തി​ൽ സം​സ്ഥാ​ന​ത്തി​ന് പ​രി​മി​തി​ക​ളു​ണ്ട്.

നി​യ​മ​ത്തി​ന്‍റെ ഉ​ള​ളി​ല്‍ നി​ന്നു​കൊ​ണ്ട് ജ​ന​ങ്ങ​ള്‍​ക്ക് പ​ര​മാ​വ​ധി സ​ഹാ​യം ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. അ​ങ്ങ​നെ ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ പോ​ലും ഉ​യ​ര്‍​ന്ന തു​ക ജ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ലെ നി​യ​മം വാ​ഹ​ന​വ്യ​വ​സാ​യ​ത്തെ ത​ന്നെ ഇ​ല്ലാ​താ​ക്കും. എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള​ള നി​യ​മം രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.