നി​ർ​മാ​താ​വി​ന്‍റെ ഭീ​ഷ​ണി: ഇ​രു​കൂ​ട്ട​രെ​യും ച​ർ​ച്ച​യ്ക്ക് വി​ളി​ച്ച് സം​ഘ​ട​ന​ക​ൾ
Thursday, October 17, 2019 3:26 PM IST
കൊ​ച്ചി: നി​ര്‍​മാ​താ​വ് ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന​ന്ന ന​ട​ൻ ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ലി​ട​പെ​ട്ട് സി​നി​മാ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ൾ. വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷെ​യ്ൻ നി​ഗം താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്കും ജോ​ബി ജോ​ർ​ജ് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യ്ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.



ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​കൂ​ട്ട​രെ​യും ഒ​ന്നി​ച്ചി​രു​ത്തി വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം. ച​ർ​ച്ച​യി​ൽ അ​മ്മ​യു​ടെ​യും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

ജോ​ബി​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി മു​റി​ച്ച​താ​ണ് വ​ധ ഭീ​ഷ​ണി​ക്കു കാ​ര​ണ​മെ​ന്ന് ഷെ​യ്ൻ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ഷെ​യ്ന് പി​ന്തു​ണ​യു​മാ​യി ര​വ​ധി സി​നി​മാ പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.