ചി​ദം​ബ​രം അ​ഭി​ഭാ​ഷ​ക​നാ​യി സു​പ്രീം​കോ​ട​തി​യി​ൽ
Wednesday, December 11, 2019 8:15 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​രം വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ൽ. അ​ഭി​ഭാ​ഷ​ക​നാ​യാ​ണ് ചി​ദം​ബ​രം ഇ​ത്ത​വ​ണ സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ചി​ന് മു​ൻ​പാ​കെ ര​ണ്ട് കേ​സു​ക​ളി​ലാ​ണ് ചി​ദം​ബ​രം ഇ​ന്ന് ഹാ​ജ​രാ​യ​ത്. പ്ര​മു​ഖ വ്യ​വ​സാ​യി ജ​യ​ദേ​വ് ഷ്രോ​ഫും ഭാ​ര്യ പൂ​നം ഭ​ഗ​ത്തും ത​മ്മി​ലു​ള്ള വി​വാ​ഹ മോ​ച​ന കേ​സി​ലും ത​മി​ഴ്‌​നാ​ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലു​മാ​ണ് ചി​ദം​ബ​രം ഹാ​ജ​രാ​യ​ത്.

ജ​യ​ദേ​വ് ഷ്രോ​ഫി​നു വേ​ണ്ടി​യാ​ണ് ചി​ദം​ബ​രം ഹാ​ജ​രാ​യ​ത്. എ​തി​ര്‍​ക​ക്ഷി​യാ​യ പൂ​നം ഭ​ഗ​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ​ത് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ക​പി​ല്‍ സി​ബ​ലും, മ​നു സിം​ഗ്‌​വി​യു​മാ​ണ്. കേ​സി​ൽ ഇ​ന്ന് വാ​ദം കേ​ട്ടി​ല്ല. ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മാ​റ്റി.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ വ​ക്കാ​ല​ത്താ​യി​രു​ന്നു ചി​ദം​ബ​രം ര​ണ്ടാ​മ​ത് ഹാ​ജ​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.