ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ വി​ല​ക്ക്: നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ർ
Thursday, December 12, 2019 8:05 AM IST
കൊ​ച്ചി: ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് ഫി​ലിം ചേം​ബ​ർ. നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഷെ​യ്ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് വ​ഴി​യു​ള്ള ഖേ​ദ പ്ര​ക​ട​നം സ്വീ​കാ​ര്യ​മ​ല്ല. മാ​പ്പ് പ​റ​ഞ്ഞു​ള്ള നി​ല​പാ​ട് ഏ​ത് സ​മ​യ​ത്തും ഷെ​യ്ൻ മാ​റ്റാ​മെ​ന്നും ഫി​ലിം ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഷെ​യ്നെ സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​ക്ഷി​ണേ​ന്ത്യ​ൻ ഫി​ലിം ചേം​ബ​റി​ന് ന​ൽ​കി​യ ക​ത്ത് പി​ൻ​വ​ലി​ക്കേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചു. വി​ല​ക്ക് നീ​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​മ്മ​യു​ടെ​യും ഫെ​ഫ്ക​യു​ടെ​യും പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല. ഒ​ത്തു​തീ​ർ​പ്പ് നീ​ക്കം തു​ട​രു​ന്ന​തി​നി​ടെ പ്ര​കോ​പ​ന​ക​ര​മാ​യ പ്ര​സ്താ​വ​ന​യു​മാ​യി ഷെ​യ്ൻ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.