ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഓ​ട്ടോ ഡ്രൈ​വ​റു​ടെ ക്രൂ​ര​മ​ർ​ദ്ദ​നം
Sunday, February 23, 2020 12:36 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഓ​ട്ടോ ഡ്രൈ​വ​റു​ടെ ക്രൂ​ര മ​ർ​ദ​നം. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ഗൗ​തം മ​ണ്ഡ​ലി​നെ​യാ​ണ് മു​ക്കോ​ല ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റാ​യ സു​രേ​ഷ് മ​ർ​ദി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

മു​ക്കോ​ല ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ മൊ​ബൈ​ൽ റീ​ചാ​ർ​ജ് ക​ട​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഗൗ​തം മ​ണ്ഡ​ൽ. ഇ​തി​നി​ടെ​യാ​യി​ര​ന്നു സു​രേ​ഷ് ഗൗ​ത​മി​നെ മ​ർ​ദി​ച്ച​ത്. ആ​ധാ​ർ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ചോ​ദി​ച്ച് ഇ​യാ​ൾ ഗൗ​ത​മി​ന്‍റെ മു​ഖ​ത്ത് തു​ട​ർ​ച്ച​യാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. രേ​ഖ​ക​ളും സു​രേ​ഷ് ഗൗ​ത​മി​ൽ​നി​ന്നു പി​ടി​ച്ചു​വാ​ങ്ങി.

അ​തേ​സ​മ​യം പ​രാ​തി ന​ൽ​കി​യി​ട്ടും പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്നും ഗൗ​തം പ​റ​ഞ്ഞു. പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വ​ത്തി​ൽ ഇയാൾക്കെതിരെ പോ​ലീ​സ് വധശ്രമത്തിന് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.