മ​ദ്യം വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നെ​തി​രെ കേ​ന്ദ്ര ​സ​ർ​ക്കാ​ർ
Thursday, April 2, 2020 10:35 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ന്ദ്രം. ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു.

കേ​ര​ള​ത്തെ കൂ​ടാ​തെ മേ​ഘാ​ല​യ​വും മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്രം ക​ത്ത​യ​ച്ച​ത്.

മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ​യ ഉ​ള്ള ഇ​ള​വ് ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​ല്ല. ഇ​ത് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ന്ദ്രം ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.