ന​ഴ്സു​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി; "ലി​നി​യും രേ​ഷ്മ​യും മാ​തൃ​ക’
Tuesday, April 7, 2020 6:34 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​കാ​രോ​ഗ്യ ദി​ന​മാ​യ ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​നം ആ​രം​ഭി​ച്ച​തു ന​ഴ്സു​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ച്. നി​പ ബാ​ധി​ച്ച് മ​രി​ച്ച ന​ഴ്സ് ലി​നി​യെ​യും മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

കേ​ര​ള​ത്തി​നു പു​റ​ത്തു മ​ല​യാ​ളി ന​ഴ്സു​മാ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. എ​ന്നി​രു​ന്നാ​ലും, കോ​ട്ട​യ​ത്തു കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗ​മു​ക്തി നേ​ടി​യ രേ​ഷ്മ മോ​ഹ​ൻ​ദാ​സി​ന്‍റെ സേ​വ​നം മി​ക​ച്ച​താ​ണ്. ഇ​നി​യും കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന രേ​ഷ്മ​യു​ടെ വാ​ക്കു​ക​ൾ കേ​ര​ളം കേ​ട്ട​താ​ണ്. ന​ഴ്സു​മാ​ർ ന​ൽ​കു​ന്ന ക​രു​ത​ലി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഇ​തു തി​രി​ച്ചു​ന​ൽ​കാ​ൻ ന​മ്മ​ൾ ബാ​ധ്യ​സ്ഥ​രാ​ണ്. അ​തി​നാ​ലാ​ണ് ഡ​ൽ​ഹി​യി​ലെ​യും മും​ബൈ​യി​ലെ​യും ന​ഴ്സു​മാ​രു​ടെ വി​ഷ​യ​ത്തി​ൽ ആ​ശ​ങ്ക​യു​ള്ള​ത്. അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​കാ​ര്യ​വും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.