കോ​ട്ട​യ​ത്ത് ര​ണ്ടു പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; ഒ​രാ​ൾ​ക്ക് രോ​ഗ​മു​ക്തി
Saturday, May 23, 2020 5:38 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഇ​ന്ന് ര​ണ്ടു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മേ​യ് 18ന് ​വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി​ക്കും(47) ഇ​തേ ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ മീ​ന​ടം സ്വ​ദേ​ശി​നി​ക്കു(23)​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

അ​ബു​ദാ​ബി-​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ എ​ത്തി​യ ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി ഗാ​ന്ധി​ന​ഗ​റി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും ബം​ഗ​ളൂ​രി​ൽ നി​ന്നും കാ​റി​ല്‍ കോ​ട്ട​യ​ത്ത് എ​ത്തി​യ യു​വ​തി വീ​ട്ടി​ലും ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഒ​ന്‍​പ​തു പേ​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ എ​ട്ടു പേ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ്.

അ​തേ​സ​മ​യം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശി​നി രോ​ഗ​മു​ക്ത​യാ​യി. കു​വൈ​റ്റി​ല്‍​നി​ന്ന് മേ​യ് ഒ​ന്‍​പ​തി​ന് എ​ത്തി​യ ഗ​ര്‍​ഭി​ണി​യാ​യ ഇ​വ​ര്‍​ക്കും ര​ണ്ടു വ​യ​സു​ള്ള മ​ക​നും രോ​ഗം ബാ​ധി​ച്ചി​രു​ന്നു.

കു​ട്ടി​യു​ടെ ര​ണ്ടാ​മ​ത്തെ സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ലം നേ​ര​ത്തെ നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഇ​രു​വ​രും വെ​ള്ളി​യാ​ഴ്ച ത​ന്നെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഇ​വ​ര്‍ ഹോം ​ക്വാ​റ​ന്‍റ​യി​നി​ല്‍ തു​ട​രും. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 22 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.