സ്വ​ർ​ണ​ക്ക​ട​ത്ത്: സ​രി​ത്തി​ന്‍റെ​യും റ​മീ​സി​ന്‍റെ​യും വീ​ട്ടി​ൽ പ​രി​ശോ​ധ​ന
Sunday, July 12, 2020 6:39 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ​രി​ത്തി​ന്‍റെ​യും റ​മീ​സി​ന്‍റെ​യും വീ​ട്ടി​ൽ പ​രി​ശോ​ധ​ന. സ​രി​ത്തി​ന്‍റെ തി​രു​വ​ല്ല​ത്തെ വീ​ട്ടി​ൽ എ​ൻ​ഐ​എ​യും റ​മീ​സി​ന്‍റെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വീ​ട്ടി​ൽ ക​സ്റ്റം​സു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ​രി​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഐ​എ നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി. ഇ​വി​ടെ പ്രാ​ഥ​മി​ക വി​വ​ര ശേ​ഖ​ര​ണ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ​ത്. അ​യ​ൽ​വാ​സി​ക​ളോ​ട് വി​വ​രം ചോ​ദി​ച്ച​റി​ഞ്ഞു.

റ​മീ​സി​ന്‍റെ വീ​ട്ടി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്‌​പി എം. ​ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.