2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് മ​ത്സ​ര​ക്ര​മം ഫി​ഫ പ്ര​ഖ്യാ​പി​ച്ചു
Wednesday, July 15, 2020 11:31 PM IST
ദോ​ഹ: 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് മ​ത്സ​ര​ക്ര​മം ഫി​ഫ പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 18വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഖ​ത്ത​റി​ന്‍റെ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18ന് ​ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഫൈ​ന​ൽ പോ​രാ​ട്ടം അ​ര​ങ്ങേ​റും. 60000 പേ​ർ​ക്ക് ഇ​രി​ക്കാ​വും അ​ൽ ഖോ​റി​ലെ അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം.

2002നു​ശേ​ഷം ഏ​ഷ്യ ആ​തി​ഥേ​യ​ത്വ​മ​രു​ളു​ന്ന ലോ​ക​ക​പ്പ് എ​ന്ന​തും ഖ​ത്ത​ർ 2022യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. നം​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ലോ​ക​ക​പ്പും ഇ​തു​ത​ന്നെ. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഒ​രു ദി​വ​സം നാ​ലു മ​ത്സ​ര​ങ്ങ​ൾ വീ​ത​മു​ണ്ടാ​കും. വേ​ദി​ക​ൾ ത​മ്മി​ൽ അ​ക​ലം അ​ധി​ക​മി​ല്ലെ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു ദി​വ​സം നാ​ലു മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ആ​ദ്യ മ​ത്സ​രം പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കും (ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 3.30ന്) ​ര​ണ്ടാം മ​ത്സ​രം ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നും (ഇ​ന്ത്യ​ൻ സ​മ​യം 6.30) മൂ​ന്നാം മ​ത്സ​രം രാ​ത്രി ഏ​ഴി​നും (ഇ​ന്ത്യ​ൻ സ​മ​യം 9.30ന്) ​നാ​ലാ​മ​ത്തെ മ​ത്സ​രം രാ​ത്രി 10നും (​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30ന്) ​ന​ട​ക്കും.

പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റ് (ഇ​ന്ത്യ​ൻ സ​മ​യം 8.30), രാ​ത്രി 10 എ​ന്നി​ങ്ങ​നെ​യാ​ണ്. സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ പ്രാ​ദേ​ശി​ക​സ​മ​യം രാ​ത്രി 10നാ​ണ്. ഫൈ​ന​ലും ലൂ​സേ​ഴ്സ് ഫൈ​ന​ലും പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്കാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.