ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് ഈ ​ആ​ഴ്ച അ​റി​യാം
Tuesday, August 11, 2020 8:39 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ദി​വ​സ​ങ്ങ​ൾ അ​ടു​ത്തു​വ​ര​വെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് ഈ ​ആ​ഴ്ച അ​റി​യാം. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണ​ന​യ്ക്ക വ​ന്ന​വ​രു​മാ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​​ർഥി ജോ ​ബൈ​ഡ​ൻ സം​സാ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്യാം​പ് ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യെ​ന്നു​മാ​ണ് വി​വ​രം.

ന്യൂ​യോ​ർ​ക്ക് ടൈം​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കാ​ലി​ഫോ​ർ​ണി​യ സെ​ന​റ്റ​ർ ക​മ​ലാ ഹാ​രി​സി​ലോ, ബ​രാ​ക് ഒ​ബാ​മ​യു​ടെ കാ​ല​ത്തെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് സൂ​സ​ൻ റൈ​സി​ലോ ആ​യി​രി​ക്കും ഈ ​ദൗ​ത്യം ചെ​ന്നെ​ത്തു​ക​യെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​തി​നോ​ട് ബൈ​ഡ​നോ, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ളോ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

മ​സാ​ച്യു​സെ​റ്റ്സ് സെ​ന​റ്റ​ർ എ​ലി​സ​ബ​ത്ത് വാ​റ​ൻ, മി​ഷി​ഗ​ണ്‍ ഗ​വ​ർ​ണ​ർ ഗ്ര​ചെ​ൻ വൈ​റ്റ്മെ​ർ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ മ​റ്റ് അ​ഞ്ചോ​ളം പേ​രു​ടെ പേ​രു​ക​ളും ഉ​യ​ർ​ന്നു​വ​ന്നെ​ന്നാ​ണ് പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ന്യൂ​യോ​ർ​ക്ക് ടൈം​സ് അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.