കോ​വി​ഡ് വീ​ണ്ടും ശ​ക്ത​മാ​കു​ന്നു; അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Tuesday, February 23, 2021 5:34 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ ഉ​ൾ‌​പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ന് രാ​വി​ലെ പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 1.47 കോ​വി​ഡ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്. ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 1.10 കോ​ടി ക​വി​ഞ്ഞു.

ഇ​തു​വ​രെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1.56 ല​ക്ഷം പേ​രു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​ക​ഭേ​ദം വ​ന്ന വൈ​റു​സു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലും കേ​ര​ള​ത്തി​ലു​മാ​ണ് രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം 5,200 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കേ​ര​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്ച 2,200 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ലെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------