ഖ​ത്ത​ർ ലോ​ക​ക​പ്പി​നെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ഉ​റ​പ്പാ​ക്കും: ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി
Saturday, April 17, 2021 5:33 AM IST
ദോ​ഹ: 2022ൽ ​ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നാ​യി എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് ഉ​റ​പ്പാ​ക്കു​മെ​ന്ന് ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ദോ​ഹ ഫോ​റ​ത്തി​ന്‍റെ പ​ങ്കാ​ളി​ക​ളാ​യ ഒ​ബ്സ​ർ​വ​ർ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ ഈ ​വ​ർ​ഷ​ത്തെ റെ​യ്സി​ന ഡ​യ​ലോ​ഗി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ഉ​റ​പ്പു​വ​രു​ത്തും. ഇ​തി​നാ​യി വാ​ക്സി​ൻ വി​ത​ണ​ക്കാ​രു​മാ​യി ഖ​ത്ത​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. പൂ​ർ​ണ​മാ​യും കോ​വി​ഡ് മു​ക്ത​മാ​യ ലോ​ക​ക​പ്പ് ന​ട​ത്തു​ക​യെ​ന്ന​താ​ണ് ഖ​ത്ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​ന് ക​ഴി​യു​മെ​ന്നാ​ണ് ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് റെ​യ്‌​സി​ന ഡ​യ​ലോ​ഗ് സം​ഘ​ടി​പ്പി​ച്ച​ത്. ആ​ഗോ​ള​സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ് ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ബ​ഹു​മു​ഖ സ​മ്മേ​ള​ന​മാ​ണ് റെ​യ്സി​ന ഡ​യ​ലോ​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.