മ​ഴ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് നി​യ​മ​സ​ഭ; കൈ​വി​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
മ​ഴ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് നി​യ​മ​സ​ഭ; കൈ​വി​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, October 20, 2021 10:08 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്നു​ള്ള ദു​ര​ന്ത​ങ്ങ​ളി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് നി​യ​മ​സ​ഭ. കഴിഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ 39 പേ​രാ​ണ് മ​ഴ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​തെ​ന്നും ആ​റു പേ​രെ കാ​ണാ​താ​യ​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. ദു​രി​ത​ത്തി​ലാ​യ​വ​രെ സ​ർ​ക്കാ​ർ കൈ​വി​ടി​ല്ല. മ​ഴ​ക്കെ​ടു​തി​യി​ൽ 217 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 1393 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

ഇ​ര​ട്ട ന്യൂ​ന​മ​ർ​ദ്ദ​മാ​ണ് അ​തി​തീ​വ്ര മ​ഴ​ക്ക് കാ​ര​ണ​മാ​യ​ത്. ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ക്കാ​ൻ 304 ക്യാ​മ്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. 3851 കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ക്യാ​മ്പു​ക​ളി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്ന​താ​യി പ്രതി​പ​ക്ഷ​വും അ​റി​യി​ച്ചു. അ​തേ​സ​മ​യം, മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളി​ലു​ണ്ടാ​യ പാ​ളി​ച്ച​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ. ​ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

എം​എ​ൽ​എ​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ നി​യ​മ​സ​ഭ ചേ​രി​ല്ലെ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പ​റ​യു​ന്ന ത​ര​ത്തി​ലു​ള്ള അ​തി​തീ​വ്ര മ​ഴ ഇ​ന്നു​മു​ത​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മു​ത​ൽ വീ​ണ്ടും നി​യ​മ​സ​ഭ ചേ​രും.

സ​ഭ ചേ​രാ​ത്ത ദി​ന​ങ്ങ​ളി​ലെ ബി​ല്ലു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഇ​ന്നു ചേ​രു​ന്ന കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലു​ണ്ടാ​കും. നി​ല​വി​ൽ ന​വം​ബ​ർ 11 വ​രെ​യാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇ​തു നീ​ട്ട​ണ​മോ അ​തോ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബി​ല്ലു​ക​ൾ പ​രി​ഗ​ണി​ക്ക​ണ​മോ എ​ന്ന​ത് അ​ട​ക്കം കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.