ജ്വ​ല്ല​റി​യി​ല്‍​നി​ന്ന് 2.28 കോ​ടി​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു; ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യി
ജ്വ​ല്ല​റി​യി​ല്‍​നി​ന്ന് 2.28 കോ​ടി​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു; ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യി
Wednesday, December 1, 2021 2:01 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള​ത്തി​ലും ക​ര്‍​ണാ​ട​ക​യി​ലു​മാ​യി നി​ര​വ​ധി ഷോ​റൂ​മു​ക​ളു​ള്ള ജ്വ​ല്ല​റി​യു​ടെ കാ​സ​ര്‍​ഗോ​ഡ് ശാ​ഖ​യി​ല്‍​നി​ന്ന് 2.28 കോ​ടി രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​മ​ണ്ട് വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന മം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ ജ്വ​ല്ല​റി അ​ധി​കൃ​ത​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ​യാ​ഴ്ച ഓ​ഡി​റ്റിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നി​ടെ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഭാ​ര്യ മം​ഗ​ളൂ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഭ​ര്‍​ത്താ​വ് ജ്വ​ല്ല​റി​യി​ലേ​ക്കു പോ​യ​തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ഭാ​ര്യ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ര​ണ്ടു പ​രാ​തി​ക​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.