ക​ള്ള​പ്പ​ണം എ​ത്ര​വ​ന്നു, കൊ​ടു​ത്തു; വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, October 21, 2018 10:03 PM IST
ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​ത്തു​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച ക​ള്ള​പ്പ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നോ​ട് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ. 2014 നും 2017 ​നും ഇ​ട​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്കെ​തി​രെ​യു​ണ്ടാ​യ അ​ഴി​മ​തി പ​രാ​തി​ക​ളും ഇ​തി​ൽ എ​ടു​ത്ത ന​ട​പ​ടി​ക​ളും അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സം 16 ന് ​ആ​ണ് ക​മ്മീ​ഷ​ൻ പി​എം​ഒ യ്ക്കു ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 15 ദി​വ​സ​ത്തി​ന​കം രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് ച​തു​ര്‍​വേ​ദി​യു​ടെ പ​രാ​തി​യി​ലാ​ണ് മു​ഖ്യ വി​വ​രാ​കാ​ശ ക​മ്മീ​ഷ​ണ​ർ രാ​ധാ​കൃ​ഷ്ണ മാ​ത്തൂ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്ന് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​ക​ള്‍ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​തു​ര്‍​വേ​ദി മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന് അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

മോ​ദി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷം വി​ദേ​ശ​ത്തു​നി​ന്ന് ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച ക​ള്ള​പ്പ​ണ​ത്തി​ന്‍റെ അ​ള​വും മൂ​ല്യ​വും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും, ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള വി​വ​ര​ങ്ങ​ളും ന​ല്‍​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണ​ത്തി​ല്‍ എ​ത്ര തു​ക ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്ന​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ന​ല്‍​കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള്ള​പ്പ​ണം സം​ബ​ന്ധി​ച്ച് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ള്‍, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം 'ന​ല്‍​കേ​ണ്ട വി​വ​ര​ങ്ങ'​ളു​ടെ നി​ര്‍​വ​ച​ന​ത്തി​നു​ള്ളി​ല്‍ വ​രു​ന്ന​ത​ല്ലെ​ന്ന​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് എ​ടു​ത്തി​രു​ന്ന നി​ല​പാ​ട്. എ​ന്നാ​ല്‍ ഇ​ത് തെ​റ്റാ​യ നി​ല​പാ​ടാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ത​ള്ളി​യി​രു​ന്നു. മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ, സ്‌​കി​ല്‍ ഇ​ന്ത്യ, സ്വ​ച്ഛ് ഭാ​ര​ത്, സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി തു​ട​ങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ന​ല്‍​ക​ണ​മെ​ന്ന് ച​തു​ര്‍​വേ​ദി​യു​ടെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.