ഡാ​ൻ​സ് ബാ​റു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​നു​മ​തി
Thursday, January 17, 2019 1:02 PM IST
ന്യൂ​ഡ​ൽ​ഹി: ഡാ​ൻ​സ് ബാ​റു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി. 2016ലെ ​വി​ധി​യി​ൽ സു​പ്രീം​കോ​ട​തി ഭേ​ദ​ഗ​തി വ​രു​ത്തി. ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ. സി​ക്രി, അ​ശോ​ക് ഭൂ​ഷ​ണ്‍, എ​സ്.​എ. ന​സീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേതാ​ണ് വി​ധി.

ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ബാ​റു​ക​ൾ ന​ട​ത്താ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍നിന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രി​ക്ക​ണം ബാ​റു​ക​ൾ സ്ഥി​തി ചെ​യ്യാ​നെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഡാ​ൻ​സ് ബാ​റു​ക​ളു​ടെ സ​മ​യ​പ​രി​ധി വൈ​കി​ട്ട് ആ​റ് മു​ത​ൽ രാ​ത്രി 11.30 വ​രെ​യാ​ക്കി. ന​ർ​ത്ത​കി​മാ​ർ​ക്ക് നേ​രെ നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും എ​റി​യുന്ന​തും വി​ല​ക്കി. ന​ർ​ത്ത​കി​മാ​ർ​ക്കു​ള്ള ശ​ന്പ​ളം സ​ർ​ക്കാ​ർ നി​ശ്ച​യി​ക്ക​ണ​മെ​ന്നും ബാ​റു​ടമകൾ ഇ​വ​ർ​ക്ക് കരാർ പേ​പ്പ​ർ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.