യു​ക്രെ​യ്ൻ വി​മാ​നം വീ​ഴ്ത്തി​യ​ത് റ​ഷ്യ​ൻ മി​സൈ​ലു​ക​ൾ പ്ര​യോ​ഗി​ച്ചെ​ന്ന് ഇ​റാ​ൻ
Wednesday, January 22, 2020 1:58 AM IST
ടെ​ഹ്റാ​ൻ: യു​ക്രെ​യ്ൻ യാ​ത്രാ​വി​മാ​നം ടെ​ഹ്റാ​നി​ൽ വെ​ടി​വ​ച്ചി​ട്ട​ത് റ​ഷ്യ​ൻ നി​ർ​മി​ത ടോ​ർ എം1 ​ഉ​പ​രി​ത​ല മി​സൈ​ലു​ക​ൾ ഉപ​യോ​ഗി​ച്ചാ​ണെ​ന്ന് ഇ​റാ​ൻ. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​റാ​ൻ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു മി​സൈ​ലു​ക​ളാ​ണു പ്ര​യോ​ഗി​ച്ച​ത്.

ഈ ​മാ​സം എ​ട്ടി​നു ടെ​ഹ്റാ​നി​ൽ ന​ട​ന്ന വി​മാ​ന ദു​ര​ന്ത​ത്തി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 176 പേ​രാ​ണു മ​രി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ ക്രൂ​സ് മി​സൈ​ലാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചാ​ണ് യു​ക്രെ​യ്ൻ വി​മാ​ന​ത്തി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു നേ​ര​ത്തെ ഇ​റാ​ൻ സ​മ്മ​തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.