പി​ണ​റാ​യി സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളെ അ​സ്ഥി​കൂ​ട​മാ​ക്കി മാ​റ്റിയെന്നു കെ. ​സു​രേ​ന്ദ്ര​ൻ
Wednesday, July 2, 2025 6:51 AM IST
തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളെ അ​സ്ഥി​കൂ​ട​മാ​ക്കി മാ​റ്റി​യ​താ​യി ബി ​ജെ പി ​മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ ക്ഷാ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ഉ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മ​ിറ്റി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ന്ദ്ര​ൻ.

മ​രു​ന്നി​ല്ലാ​ത്ത​തി​ൽ ന​ന്പ​ർ വ​ണ്‍, ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​ൽ ന​ന്പ​ർ വ​ണ്‍, ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​ൽ ന​ന്പ​ർ വ​ണ്‍, എ​ന്ന​താ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​ട്ടം. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ താ​ല്പ​ര്യ​മി​ല്ലാ​ത്ത മ​ന്ത്രി​യാ​ണ് വീ​ണാ ജോ​ർ​ജ്. ജ​ന​ങ്ങ​ളോ​ട് ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​വേ​ണ്ട മ​ന്ത്രി​ക്ക് ആ ​ജോ​ലി ചെ​യ്യാ​ൻ താ​ല്പ​ര്യ​വും ക​ഴി​വും ഇ​ല്ലെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി​യ മ​ന്ത്രി​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.