യു​വാ​ക്ക​ളെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍
Wednesday, July 2, 2025 6:51 AM IST
വ​ലി​യ​തു​റ: സ​ഹോ​ദ​ര​ങ്ങ​ളെ ക​മ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​തു​റ കു​ഴി​വി​ളാ​കം കു​രി​ശ​ടി​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന നി​ക്‌​സ​ണ്‍ സേ​വി​യ​റി​നെ (28) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ ചെ​റി​യ​തു​റ ഫ്ര​ണ്ട്‌​സ് റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ സു​ബി​ന്‍ , സാ​നു എ​ന്നി​വ​രെ​യാ​ണ് പ്ര​തി ക​മ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ഇ​വ​രു​ടെ സ്‌​കൂ​ട്ട​റി​നെ അ​ടി​ച്ചു​പൊ​ളി​ക്കു​ക​യും ചെ​യ്ത​ത്.

നി​ക്‌​സ​ണെ സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​യി​രു​ന്നു അ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ക്‌​സ​ണെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.