തിരുവനന്തപുരം: അഞ്ചുവർഷത്തിലൊരിക്കൽ ശമ്പള-പെൻഷൻ പരിഷ്കരണമെന്ന കീഴ്വഴ ക്കം സംസ്ഥാന സർക്കാർ അട്ടിമറിച്ചുവെന്നാരോപിച്ച് പെൻഷൻ പരിഷ്കരണ ദിനമായ ഇന്നലെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചു.
1968 മുതൽ നടന്നുവരുന്ന പരിഷ്കരണമെന്ന കീഴ്വഴക്കത്തെ സംസ്ഥാന സർക്കാർ അട്ടിമറിച്ചിരിക്കുകയാണെന്നു സംഘടന കുറ്റപ്പെടുത്തി. കരിദിനത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം വികാസ് ഭവൻ ട്രഷറിക്കു മുൻപിൽ കെഎസ് എസ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജൻ കുരുക്കൾ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ ട്രഷറികളിൽ നടന്ന ധർണയ്ക്ക് ഭാരവാഹികളായ അഡ്വ. കെ.ആർ. കുറുപ്പ്, വി. മധുസൂദനൻ, നദീറ സുരേഷ്, കൊട്ടാത്തല മോഹനൻ, തെങ്ങുംകോട് ശശി, നെയ്യാറ്റിൻകര മുരളി, വി.സി. റസൽ, എസ്. വി ഗോപകുമാർ, ബി. ബാബുരാജ്, ജെ. രാജേന്ദ്രകുമാർ, സി.കെ. രവീന്ദ്രൻ, മറുകിൽ ശശി, അജന്തൻ നായർ, കെ. അശോകൻ, എസ്. അജയൻ, എസ്.ജെ. വിജയ, ഉഷാകുമാരി, പി. ജയകുമാർ, ബോസ് ചന്ദ്രൻ സായൂർ ദേവ് തുടങ്ങിയവർ നേതൃത്വം നൽകി.
സർക്കാിന്റെ അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരെ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ സെക്രട്ടറിയേറ്റ് പടിക്കലും, 13 ജില്ലാ കേന്ദ്രങ്ങളിലും ദ്വിദിന സത്യാഗ്രഹം നടത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജൻ കുരുക്കൾ അറിയിച്ചു.