എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ കേ​സ് വി​ചാ​ര​ണ​ക്കോ​ട​തി​ക്കു കൈ​മാ​റി
Wednesday, July 2, 2025 6:51 AM IST
തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ കേ​സ് വി​ചാ​ര​ണ​ക്കോ​ട​തി​ക്കു കൈ​മാ​റി. ഒ​ന്നാം പ്ര​തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ എ​ന്ന ജി​തി​ൻ, ര​ണ്ടാം പ്ര​തി സു​ഹൈ​ൽ ഷാ​ജ​ഹാ​ൻ, മൂ​ന്നാം പ്ര​തി ചി​ന്നു എ​ന്ന ന​വ്യ എ​ന്നി​വ​ര​ട​ങ്ങി​യ കേ​സാ​ണ് കൈ​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൻ മ​ജി​സ്ട്ര​റ്റ് കോ​ട​തി മു​ന്നി​ന്‍റേതാ​ണു ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​തേ കോ​ട​തി ത​ള്ളി​യി​രു​ന്നു.

2022 ജൂ​ണ്‍ 13 നു ​കെ​പി​സി​സി ഓ​ഫീ​സും ജൂ​ണ്‍ 23 നു ​രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് ഓ​ഫീ​സും ആ​ക്ര​മി​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ചേ​ർ​ന്നു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​കെ​ജി സെ​ന്‍റ​റി​നു നേ​രെ ബോം​ബ് എ​റി​ഞ്ഞു ഭീ​തി പ​ര​ത്തി എ​ന്നാ​ണു കേ​സ്.