തിരുവനന്തപുരം: സാൽവേഷൻ ആർമി ഇന്ത്യാ സൗത്ത് വെസ്റ്റേണ്‍ (കേരളം) ടെറിട്ടറിയുടെ പുതിയ സാരഥികളായി ചുമതലയേറ്റ ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡന്റ് കേണൽ റാണി ഫൂലെ പ്രധാൻ, മുഖ്യകാര്യദർശി ലെഫ്. കേണൽ ജേക്കബ് ജെ. ജോസഫ്, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന സെക്രട്ടറി ലെഫ്. കേണൽ സോണിയാ ജേക്കബ് എന്നിവർക്ക് ഹൃദ്യമായ വരവേല്പ് നൽകി.
കവടിയാർ സംസ്ഥാന മുഖ്യസ്ഥാനത്ത് എത്തിച്ചേർന്ന നേതാക്കളെ ബിസിനസ് അഡ്മിനിസ്ട്രേറ്റർ ലെഫ്.കേണൽ സി.ജെ. ബെന്നി മോൻ, പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജോസ് പി. മാത്യു, എ. ഡിറ്റർ, ലെഫ്.കേണൽ സാറാമ്മ ബെന്നി മോൻ, ടെറിട്ടോറിയൽ ഭവന സംഘ സെക്രട്ടറി ലെഫ്. കേണൽ ആലീസ് ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പേഴ്സണൽ സെക്രട്ടറി ലെഫ്. കേണൽ ജോസ് പി. മാത്യു അധ്യക്ഷനായി.
മേജർ പി.ജെ. മൈക്കിൾ, പി.ഡി. ജയപ്രകാശ്, ക്യാപ്റ്റൻ ക്രിസ്റ്റൽ അജികുമാർ, ലെഫ്. കിരണ്‍ പി. ജോസ്, മേജർ ടി.ഇ. സ്റ്റീഫൻസണ്‍, മേജർ ലിൻസി യേശുദാസ്, ലെഫ്.കേണൽ സാറാമ്മ ബെന്നി മോൻ എന്നിവർ പ്രസംഗിച്ചു. കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, കേണൽ റാണി ഫൂലെ പ്രധാൻ, ലെഫ്.കേണൽ ജേക്കബ് ജെ. ജോസഫ്, ലെഫ്.കേണൽ സോണിയാ ജേക്കബ് എന്നിവർ മറുപടി പ്രസംഗം നടത്തി.