കൈവൻകാല വിശുദ്ധ പത്രോസിന്‍റെ പള്ളിയിൽ തിരുനാൾ കൊടിയേറി
Wednesday, July 2, 2025 6:51 AM IST
നി​ല​മാ​മൂ​ട്: കൈ​വ​ൻ​കാ​ല വി​ശു​ദ്ധ പ​ത്രോ​സിന്‍റെ പള്ളിയിൽ ഇ​ട​വ​ക തി​രു​നാ​ളി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​സു​ജി​ൻ ജോ​ണ്‍​സ​ണ്‍ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ഫാ. ​ക്രി​സ്റ്റ​ഫ​റി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ഫാ. ​വി. ജി​നോ​യു​ടെ വ​ച​ന പ്ര​ഘോ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

ഇ​ന്നു മു​ത​ൽ ആ​റു​വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ബൈ​ബി​ൾ പാ​രാ​യ​ണം, ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന. ആ​റി​നു തി​രു​നാ​ൾ കൊ​ടി​യി​റ​ക്കോ​ടെ സ​മാ​പി​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45ന് ​ബി​ഷ​പ് സെ​ക്ര​ട്ട​റി ഫാ. ​പ്ര​വീ​ണ്‍ വി​ൻ​സ​ന്‍റി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ന്നു.

ഇന്നു ഫാ. ​യേ​ശു​ദാ​സി​ന്‍റെ​യും നാ​ളെ വൈ​കു​ന്നേ​രം ഫാ. ​ജോ​യി മ​ത്യാ​സി​ന്‍റെ​യും, നാ​ലി​നു വൈ​കു​ന്നേ​രം 5.45നു ​ഫാ. അ​ജു അ​ല​ക്സി​ന്‍റെ​യും മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. തു​ട​ർ​ന്നു ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ. അ​ഞ്ചി​നു വൈ​കു​ന്നേ​രം 5.45നു നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ സ​ഹ​മെ​ത്രാ​ൻ ഡോ. ​സെ​ൽ​വ​രാ​ജ​ൻ ദാ​സ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി.

തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം. ആ​റി​നു രാ​വി​ലെ 10 നും ​വൈ​കു​ന്നേ​രം 4.50നും ​ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് അ​നി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. രാ​ത്രി 10ന് ​തി​രു​നാ​ൾ കൊ​ടി​യി​റ​ക്കും സ് നേ​ഹ​വി​രു​ന്നും ഉണ്ടായിരിക്കും.