മദ്യം ചി​ല്ല​റ ​വി​ല്‍​പ്പ​ന ന​ട​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, July 2, 2025 6:51 AM IST
പേ​രൂ​ര്‍​ക്ക​ട: ബി​യ​റും ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വും ചി​ല്ല​റ വി​ല്‍​പ്പ​ന ന​ട​ത്തി​യ ആ​ളെ ഫോ​ര്‍​ട്ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ണ​ക്കാ​ട് ക​രി​മ​ഠം ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന റി​ജാ​സ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ത്ത അ​വ​സ​ര​ങ്ങ​ളി​ല്‍ അ​മി​ത​മാ​യി മ​ദ്യം ശേ​ഖ​രി​ച്ച​ശേ​ഷം ഫ്‌​ളാ​റ്റി​നു സ​മീ​പ​ത്തു​വ​ച്ച് ചി​ല്ല​റ​വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

ഇ​ന്ന​ലെ ബാ​ര്‍​ഹോ​ട്ട​ലു​ക​ള്‍ അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ല്‍ റി​ജാ​സി​നെ സ​മീ​പി​ച്ച് മ​ദ്യം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പോ​ലീ​സ് എ​ത്തു​ക​യും ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വും 12 കു​പ്പി ബി​യ​റും പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.