ഹോം ​വോ​ട്ടിം​ഗി​ൽ ന​ന്ദി അ​റി​യി​ച്ച് ശാ​ര​ദ​യും അം​ബു​ജ​വും
Saturday, April 20, 2024 1:32 AM IST
പാലക്കാട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് 15ന് ​ആ​രം​ഭി​ച്ച പോ​സ്റ്റ​ൽ വോ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വീ​ട്ടി​ലെ വോ​ട്ടെ​ടു​പ്പി​ൽ ക​ൽ​പ്പാ​ത്തി ചാ​ത്ത​പു​രം സ്വ​ദേ​ശി​നി​ക​ളാ​യ 90കാ​രി ശാ​ര​ദ​യും 87 കാ​രി സി.​വി. അം​ബു​ജ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടും ഇ​ല​ക‌്ഷ​ൻ വി​ഭാ​ഗ​ത്തോ​ടും ന​ന്ദി അ​റി​യി​ച്ചു.

ഇ​രു​വ​രും എ​ല്ലാ​വ​ർ​ഷ​വും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ശാ​ര​ദ ക​ഴി​ഞ്ഞ ര​ണ്ടുവ​ർ​ഷ​മാ​യി ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ വീ​ട്ടി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

കേ​ൾ​വിപ്ര​ശ്്ങ്ങ​ളു​മു​ണ്ട്. പ്രാ​യാ​ധി​ക്യ​ത്താ​ൽ ന​ട​ക്കാ​നും സാ​ധ്യ​മ​ല്ല. വോ​ട്ട​വ​കാ​ശ​മാ​ണെ​ന്നും അ​ത് എ​ല്ലാ​വ​രും കൃ​ത്യ​മാ​യി നി​ർ​വഹി​ക്ക​ണ​മെ​ന്നും ശാ​രീ​രി​കപ്ര​ശ്ന​ങ്ങ​ളാ​ൽ വീ​ട്ടി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം സി.​വി. അം​ബു​ജം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പോ​സ്റ്റ​ൽ വോ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി 85 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും അം​ഗ​പ​രി​മി​ത​രു​മാ​യ (40 ശ​ത​മാ​ന​ത്തി​ലേ​റെ അം​ഗ​മ​പ​രി​മി​തി ഉ​ള്ള​വ​ർ) അ​ർ​ഹ​രാ​യ അ​പേ​ക്ഷ​ക​രു​ടെ വീ​ടു​ക​ളി​ൽചെ​ന്ന് പോ​ളിംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.
വീ​ട്ടി​ൽ വോ​ട്ട് ചെ​യ്യി​ക്കു​ന്ന​തി​നാ​യി പോ​ളിംഗ് സം​ഘം എ​ത്തു​ന്ന ദി​വ​സം അ​താ​ത് ബിഎ​ൽഒ​മാ​ർ അ​ർ​ഹ​രാ​യ അ​പേ​ക്ഷ​ക​രു​ടെ വീ​ട്ടി​ലെ​ത്തി അ​റി​യി​ക്കും.

പോ​സ്റ്റ​ൽ വോ​ട്ടി​ന് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ​ക്ക് പി​ന്നീ​ട് പോ​ളി​ംഗ് ബൂ​ത്തി​ൽ എ​ത്തി വോ​ട്ടുചെ​യ്യാ​നാ​വി​ല്ല. ഒ​രു​ത​വ​ണ ഗൃ​ഹസ​ന്ദ​ർ​ശ​ന​ത്തി​ൽ ക​ണ്ടെ​ത്താ​നാ​വാ​ത്ത വോ​ട്ട​ർ​മാ​രു​ടെ വീ​ടു​ക​ളി​ൽ പോ​ളിംഗ് സം​ഘം ര​ണ്ടാ​മ​തും സ​ന്ദ​ർ​ശ​നം ന​ട​ത്തും. പോ​സ്റ്റ​ൽ വോ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യു​ള​ള വീ​ട്ടി​ലെ വോ​ട്ടെ​ടു​പ്പ് ജി​ല്ല​യി​ൽ 24 വ​രെ തു​ട​രും.