ന്യൂ ഇന്ത്യ അഷ്വറൻസിൽ 550 ഓഫീസർ
Thursday, August 14, 2025 1:35 PM IST
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ 550 ഒഴിവ്. ഓൺലൈനിൽ ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം. ജനറലിസ്റ്റ് വിഭാഗത്തിൽ മാത്രം 193 ഒഴിവുണ്ട്.
ഓട്ടമൊബൈൽ എൻജിനിയർ (75 ഒഴിവ്), ബിസിനസ് അനലിസ്റ്റ് (75), റിസ്ക് എൻജിനിയർ (50), ലീഗൽ സ്പെഷലിസ്റ്റ് (50), എഒ ഹെൽത്ത് (50), അക്കൗണ്ട്സ് സ്പെഷലിസ്റ്റ് (25), ഐടി സ്പെഷലിസ്റ്റ് (25), ആക്ചോറിയൽ സ്പെഷലിസ്റ്റ് (5), കമ്പനി സെക്രട്ടറി (2) എന്നീ വിഭാഗങ്ങളിലാണ് മറ്റ് അവസരം. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക.
വിഭാഗം, ഒഴിവ്, യോഗ്യത:
ജനറലിസ്റ്റ്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം:
ഓട്ടമൊബൈൽ എൻജിനിയർ: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ഓട്ടമൊബൈൽ എൻജിനിയറിംഗിൽ ബിഇ/ ബിടെക്/എംഇ/എംടെക് അല്ലെങ്കിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ഏതെങ്കിലും ശാഖയിൽ എൻജിനിയറിംഗ് ബിരുദവും ഓട്ടമൊബൈൽ എൻജിനിയറിംഗിൽ ഒരു വർഷത്തെ ഡിപ്ലോമയും.
ബിസിനസ് അനലിസ്റ്റ്: സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ആക്ചോറിയൽ സയൻസ്/ഡാറ്റ സയൻസ്/ബിസിനസ് അനലിസ്റ്റ് വിഷയങ്ങളിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
റിസ്ക് എൻജിനിയർ: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ഏതെങ്കിലും എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
ലീഗൽ സ്പെഷലിസ്റ്റ്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) നിയമ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
എഒ ഹെൽത്ത്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) എംബിബിഎസ് /എംഡി/ എംഎസ് അല്ലെങ്കിൽ പിജിമെഡിക്കൽ ബിരുദം അല്ലെങ്കിൽ ബിഡിഎ സ്/എംഡിഎസ് അല്ലെങ്കിൽ ബിഎഎംഎസ്/ബി എച്ച്എംസ് (ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം). തത്തുല്യ യോഗ്യതകളും പരിഗണിക്കും.
അക്കൗണ്ട്സ് സ്പെഷലിസ്റ്റ്, ഐടി സ്പെഷലിസ്റ്റ്, ആക്ചോറിയൽ സ്പെഷലിസ്റ്റ്, കമ്പനി സെക്രട്ടറി എന്നീ തസ്തികകളുടെ യോഗ്യതകൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
പ്രായം: 2130. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവു ലഭിക്കും. പൊതുമേഖലാ ഇൻ ഷുറൻസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇളവുണ്ട്. കൂടുതൽവിവരങ്ങൾക്കു വിജ്ഞാപനം കാണുക. യോഗ്യത, പ്രായം എന്നിവ 2025 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. ശമ്പളം: 50,92596,765
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള ഓൺ ലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും.
പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ 14നാണ്. ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്.
റീസണിംഗ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയടങ്ങുന്ന ഒബ്ജക്ടീവ് ചോദ്യങ്ങളുൾപ്പെടുന്നതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ ഒക്ടോബർ 29നു നടത്തും.
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 100 രൂപ ഇന്റിമേഷൻ ചാർജ്. ഓൺലൈനായി ഫീസ് അടയ്ക്കാം. ഓൺലൈൻ രജിസ്ട്രേഷൻ: www.newindia.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം.
ഓൺ ലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്വേയുമായി ചേർന്നാണ്. ഫീസ് അടയ്ക്കാനുള്ള നിർദേശങ്ങളും സ്ക്രീനിൽ ലഭിക്കും. www.newindia.co.in