ESIC: 243 അസി. പ്രഫസർ
Thursday, August 14, 2025 2:38 PM IST
ന്യൂഡൽഹി ആസ്ഥാനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ, അസിസ്റ്റന്റ് പ്രഫസറുടെ 243 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഇഎസ്ഐസിക്കു കീഴിലെ ഹോസ്പിറ്റലുകളിലും റിസർച്ച് സെന്ററുകളിലുമായി നേരിട്ടുള്ള നിയമനം. സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: അനാട്ടമി, അനസ്തേഷ്യോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബിജിവൈ,
ഒഫ്താൽമോളജി (ഐ), ഓർത്തോപീഡിക്സ്, ഓട്ടോറൈനോലാറിങ്കോളജി (ഇഎൻടി), പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്നോസിസ് (റേഡിയോളജി), സ്റ്റാറ്റിസ്റ്റിഷൻ.
യോഗ്യത: എംഡി/എംഎസ്/ഡിഎൻബി/എംഡിഎസ്. പ്രായപരിധി: 40. ശമ്പളം: 67,7002,08,700. www.esic.gov.in