മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു? തിരക്കഥ ചെന്പൻ വിനോദ്
Thursday, September 28, 2023 4:23 PM IST
മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നടൻ ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതെന്നും പറയുന്നു.
സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ലൈല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്.
ജോജു ജോർജ് നായകനാകുന്ന ആക്ഷൻ ത്രില്ലർ ആന്റണിയാണ് ജോഷിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.