മക്കളുടെ ജൻമദിനം വിദേശത്ത് ആഘോഷിച്ച് നയൻതാരയും വിഗ്നേഷും വീഡിയോ
Friday, September 29, 2023 9:57 AM IST
മക്കളായ ഉയിരിന്റെയും ഉലഗിന്റെയും ഒന്നാം പിറന്നാൾ വിദേശത്ത് ആഘോഷിച്ച് നയൻതാരയും വിഗ്നേഷും. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ വച്ചാണ് ജന്മദിനാഘോഷം നടത്തിയത്.
ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെയുള്ളവരെ ചിത്രത്തിൽ കാണാം. കഴിഞ്ഞ ദിവസമാണ് താരദന്പതികൾ ആദ്യമായി മക്കളുടെ മുഖം വെളിപ്പെടുത്തിയത്.

മക്കളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും അവരുടെ ഇഷ്ട വിനോദങ്ങളുമാണ് കേക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വപ്നം പോലൊരു പിറന്നാൾ ആഘോഷം എന്നാണ് വിഘ്നേശ് ചിത്രത്തിനൊപ്പം അടിക്കുറിപ്പായി കുറിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ നയൻതാരയോ വിഘ്നേശ് ശിവനോ പങ്കിട്ടിരുന്നില്ല.
മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും നിരന്തരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇൻസ്റ്റഗ്രാമിലേക്കുള്ള നയൻതാരയുടെ വരവുപോലും രണ്ട് മക്കൾക്കൊപ്പവുമുള്ള മാസ് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു.
ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല് എന്. ശിവ എന്നും ഉലകിനെ ദൈവിക് എന്. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്.