67-ാം വയസിൽ അബു സലിം നായകനാകുന്ന പുതിയ ചിത്രം; അർനോൾഡ് ശിവശങ്കരൻ
Tuesday, October 3, 2023 11:56 AM IST
നാലരപ്പതിറ്റാണ്ടായി മലയാള സിനിമയിൽ തുടരുന്ന അബു സലിം ഒടുവിൽ നായക വേഷത്തിലേക്ക്. വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും ഹാസ്യവേഷങ്ങളിലും തിളങ്ങിയ താരം ആദ്യമായാണ് നായക വേഷം അവതരിപ്പിക്കുന്നത്.
അറുപത്തേഴാം വയസിൽ അബു സലിം നായകനാകുന്ന ചിത്രത്തിന്റെ പേര് അർനോൾഡ് ശിവശങ്കരൻ എന്നാണ്. പുലിമടയ്ക്കു ശേഷം എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
1978-ൽ കഥ എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച അബു സലിം 1984-ൽ മിസ്റ്റർ ഇന്ത്യയായി. പുതിയ ചിത്രത്തിൽ അബു സലീമിനൊപ്പം ലുക്മാൻ അവറാനും താരനിരയിലുണ്ട്.
ശരത് കൃഷ്ണയുടേതാണു തിരക്കഥ. വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടും.