ഷൈൻ ടോമിന്റെ നിമ്രോദിന് ദുബായിൽ തുടക്കം
Saturday, December 2, 2023 3:27 PM IST
സിറ്റി ടാർഗറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമിച്ച് ആർ.എ. ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രം ദുബായിൽ ആരംഭിച്ചു. കലാസാംസ്കാരിക രംഗത്തെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
പൂർണ്ണമായും ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്.
ദിവ്യാ പിള്ള, ആത്മീയാ രാജൻ, പാർവതി ബാബു എന്നിവരാണ് നായികമാർ. സംവിധായകൻ ലാൽ ജോസും യുവനടൻ അമീർ നിയാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ കെ.എം. പ്രതീഷ് . ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ.ഷഫീർ ഈണം പകർന്നിരിക്കുന്നു. തെലുങ്ക് - തമിഴ് ഭാഷകളിലെ പ്രശസ്തനായ ശേഖർ വി.ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റിംഗ് - അയൂബ് ഖാൻ. കലാസംവിധാനം - കോയാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും -ഡിസൈൻ - സമീരാ സനീഷ്. പ്രൊജക്റ്റ് ഡിസൈനർ - ലിജു നടേരി.
സിനിമയുടെ ചിത്രീകരണം ജനുവരി ഒന്നിന് ആരംഭിക്കും. ജോർജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. പിആർഓ -വാഴൂർ ജോസ്.