സൗബിന്റെ അടുത്ത ചിത്രത്തിൽ ചാക്കോച്ചൻ
Monday, November 5, 2018 4:07 PM IST
നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകും. പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും ഒരുപോലെ പിടിച്ചുപറ്റിയ ‘പറവ’ എന്ന ചിത്രമാണ് സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
സൗബിൻ ഷാഹിറിന്റെ അടുത്ത ചിത്രത്തിൽ താൻ നായകനാകുമെന്ന് കുഞ്ചാക്കോ ബോബൻ തന്നെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ചിത്രം സൗബിൻ ഷാഹിറിന്റെ പിതാവ് അബു ഷാഹിർ നിർമിക്കും.
‘ഗപ്പി’യുടെ സംവിധായകൻ ജോണ് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ നായകനായെത്തുന്നുണ്ട്. രണ്ടു ചിത്രങ്ങളുടേയും ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.