"കനോലി ബാൻഡ് സെറ്റ്' വെള്ളിയാഴ്ച തിയറ്ററുകളിൽ
Thursday, October 23, 2025 11:21 AM IST
റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം സംവിധാനം ചെയ്യുന്ന കനോലി ബാൻഡ് സെറ്റ് ഒക്ടോബർ 24-ന് തിയറ്ററുകളിലെത്തും.
മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി. നായർ, ബൈജു കുട്ടൻ, എൻ.ആർ. രജീഷ്, സബിൻ ടി.വി., ലത്തീഫ് കുറ്റിപ്പുറം, ആദിൽ, മണികണ്ഠൻ, സുന്ദർ പാണ്ട്യൻ, സാജു കൊടിയൻ, സതീഷ് കലാഭവൻ, റിഷി സുരേഷ്, ബൈജു കുട്ടൻ, അജയ് ഘോഷ്, രാജീവ് മേനത്ത്, കമൽമോഹൻ, ലത, രജനി മുരളി, പവിത്ര, ഇന്ദു ശ്രീ, സുലോചന നന്മണ്ട, കെ.കെ. സുനിൽ കുമാർ, റിമോ, അൻസാർ അബ്ബാസ്, ദാസൻ, പ്രകാശൻ, ലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വെസ്റ്റേൺ ബ്രീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി.കെ. സുന്ദർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ്. നിർവഹിക്കുന്നു. ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉൻമേഷ് സംഗീതം പകരുന്നു. ശ്രുതി, കാവ്യാ രാജ്, രാജീവ്, ഉൻമേഷ് എന്നിവരാണ് ഗായകർ. എഡിറ്റർ-റഷീം അഹമ്മദ്.
പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, വി.എഫ്.എക്സ്- രാജ് മാർത്താണ്ഡം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനയ് ചെന്നിത്തല, ആയുഷ് സുന്ദർ, അസിസ്റ്റന്റ് ഡയറക്ടർ-അൻസാർ അബ്ബാസ്, ജയരാജ്, അരുൺകുമാർ, കോസ്റ്റ്യൂം ഡിസൈനർ- സോബിൻ സുലൈമാൻ മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ,ആർട്ട് ഡയറക്ടർ- സജിത്ത് മുണ്ടയാട്,
പ്രൊജക്ട് ഡിസൈനർ-അരുൺ ലാൽ,പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-റോയ് തൈക്കാടൻ,ഫിനാൻസ് കൺട്രോളർ- കാട്ടുങ്കൽ പ്രഭാകരൻ, പ്രൊജക്ട് കോ ഓർഡിനേറ്റർ-എൽ പി സതീഷ്,പരസ്യകല-ശ്യാംപ്രസാദ് ടി വി. എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന കനോലി ബാൻഡ് സെറ്റ് ഉടൻ പ്രദർശനത്തിനെത്തും. പിആർഒ-എ.എസ്. ദിനേശ്.