ജോർദാനിൽ കുടുങ്ങി; സഹായം അഭ്യർഥിച്ച് "ആടുജീവിതം' സംഘം
Wednesday, April 1, 2020 11:12 AM IST
"ആടുജീവിതം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി. പൃഥ്വിരാജ്, സംവിധായകന് ബ്ലെസി എന്നിവരടങ്ങുന്ന 58 അംഗ സംഘം വദിരം എന്ന സ്ഥലത്താണ് കുടുങ്ങിയിരിക്കുന്നത്.
കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിലവില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവരെ നാട്ടിൽ തിരിച്ചെത്തിക്കാൻ സഹായം അഭ്യര്‍ഥിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫിലിം ചേംബർ കത്ത് നല്കി.
ഷൂട്ടിംഗിനായി പോയ സംഘത്തിൽ വീസ കാലാവധി ഏപ്രില്‍ എട്ടിനാണ് അവസാനിക്കുന്നത്. രാജ്യത്ത് വിമാന സർവീസുകൾ എല്ലാം നിർത്തിവച്ചിരിക്കുന്നതിനാൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ മാത്രമേ ഇവർക്ക് ഉടൻ നാട്ടിൽ തിരിച്ചെത്താൻ സാധിക്കൂ.