മക്കൾക്കുള്ള അനുഗ്രഹമായി കാണുന്നു; മുഖ്യമന്ത്രിയുടെ കത്തുമായി ഹരീഷ് പേരടി
Thursday, June 1, 2023 9:11 AM IST
നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണുവിന്റെ വിവാഹത്തിന് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിൽ കത്ത് അയച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരീഷ് പേരടിയാണ് മുഖ്യമന്ത്രി അയച്ച കത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
പ്രിയപ്പെട്ട ഹരീഷ് പേരടി. മകൻ വിച്ചുമോൻ വിവാഹിതനാകുന്നതിന്റെ ക്ഷണക്കത്ത് കിട്ടി. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരിക്കുന്നു. വധൂവരന്മാർക്ക് ആശംസകൾ നേരുന്നു. സ്നേഹപൂർവം പിണറായി വിജയൻ എന്നാണ് മുഖ്യമന്ത്രി കത്തിൽ കുറിച്ചിരുന്നത്.

ഈ വിലയേറിയ ആശംസ വാക്കുകൾ..അങ്ങയുടെ മഹനീയ സാന്നിധ്യമായി കരുതുന്നതോടൊപ്പം..മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുകയും ചെയ്യുന്നു...നന്ദി സാർ.. എന്നാണ് കത്ത് പങ്കുവച്ച് ഹരീഷ് കുറിച്ചത്.
രണ്ട് ദിവസം മുൻപാണ് നടൻ ഹരീഷ് പേരടിയുടെ മകന് വിഷ്ണു വിവാഹിതനായത്. നയനയാണ് വിഷ്ണുവിന്റെ വധു. ബിടെക് കപ്യൂട്ടര്‍ സയന്‍സിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൗഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു.
ബിടെക്കിന് ശേഷം യുകെയില്‍ നിന്നും മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട് വിഷ്ണു. വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെ വൈദി അരങ്ങേറ്റം കുറിച്ചിരുന്നു.