ആക്ഷനും മാസുമായി ബാലയ്യ വീണ്ടും ; ‘ഭഗവന്ത് കേസരി’ ടീസർ
Saturday, June 10, 2023 2:17 PM IST
വീരസിംഹ റെഡ്ഡിക്കു ശേഷം നന്ദമുറി ബാലകൃഷ്ണ നായകനാകുന്ന ‘ഭഗവന്ത് കേസരി’ ടീസർ എത്തി. അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ആക്ഷൻ എന്റർടെയ്നറാണ്. ബാലയ്യയുടെ 108-ാം ചിത്രമാണിത്.
കാജല്‍ അഗര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം അര്ജുന് രാംപാൽ വില്ലനാകുന്നു. എസ്. തമന് ആണ് സംഗീതം. സി രാം പ്രസാദ് ഛായാഗ്രഹണം. എഡിറ്റിംഗ് തമ്മി രാജു.
സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2021 ൽ പുറത്തെത്തിയ അഖണ്ഡയും ഈ വർഷം റിലീസ് ചെയ്ത വീര സിംഹ റെഡ്ഡിയും ബോക്സ്ഓഫിസിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രങ്ങളാണ്.