x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​റമോ​ള്‍​ക്ക് സെ​ന്‍റ് ആ​ഗ്ന​സി​ന്‍റെ ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി

വെബ് ഡെസ്ക്
Published: November 9, 2026 11:56 PM IST | Updated: November 9, 2026 11:56 PM IST

പ്ര​ധ്യാ​നാധ്യാ​പി​ക സി​ല്‍​ജ മാ​ത്യു അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പി​ക്കു​ന്നു.

ക​ടു​ത്തു​രു​ത്തി: വി​ട​രും മു​മ്പേ പൊ​ലി​ഞ്ഞ റോ​സാ പു​ഷ്പം പോ​ലെ ഏ​വ​രെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി മ​ട​ങ്ങി​യ സൈ​റാ​മോ​ള്‍​ക്ക് സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി. സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള പാ​രീ​ഷ് ഹാ​ളി​ല്‍ സൈ​റ​യു​ടെ മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​പ്പോ​ള്‍ മു​ത​ല്‍ സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ന​യ​ന​ങ്ങ​ള്‍ പൊ​ട്ടി​യൊ​ഴു​കിത്തു​ട​ങ്ങി​യി​രു​ന്നു. പ​ല​രും സ​ങ്ക​ടം സ​ഹി​ക്കാ​തെ വി​തു​മ്പു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു.

മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്ന​സ് ഹൈ​സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി സൈ​റ പ്ര​ജീ​ത് (11) ആ​ണ് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്. ന്യു​മോ​ണി​യ ബാ​ധി​ച്ചു കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​റ ഞാ​യ​റാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. സെ​ന്‍റ് ആ​ഗ്ന​സി​ലെ ആ​റാം ക്ലാ​സ്സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു.
അ​ധ്യാ​പ​ക​ര്‍​ക്കും കു​ട്ടു​കാ​ര്‍​ക്കു​മു​ള്‍​പ്പെടെ എ​ല്ലാ​വ​ര്‍​ക്കും പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന സൈറ ക​ണ്ടു​മു​ട്ടി​യ​വ​ര്‍​ക്കെ​ല്ലാം സ​ന്തോ​ഷ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ള്‍ സ​മ്മാ​നി​ച്ചാ​ണ് ക​ട​ന്നു​പോ​യ​ത്. സ്‌​കൂ​ള്‍ ബ​സി​ല്‍ ഒ​രു​മി​ച്ച് പോ​കു​ന്ന കു​ട്ടി​ക​ളി​ല്‍ പ​ല​രും സൈ​റ​യു​ടെ വി​യോ​ഗ​ത്തെ നീ​റു​ന്ന വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ങ്ങ​ളു​ടെ സ​ങ്ക​ടം അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ ഫോ​ണി​ല്‍ സ്റ്റാ​റ്റ​സാ​യി എ​ഴു​തി​യി​ട്ട​ത്.

കാ​ട്ടാ​മ്പാ​ക്കി​ലേ​ക്ക് സ്‌​കൂ​ള്‍ ബ​സ് പോ​കു​മ്പോ​ള്‍ ഇ​നി സൈ​റ ഉ​ണ്ടാ​വി​ല്ലെ​ന്ന​ത് കൂ​ട്ടു​കാ​ര്‍​ക്കും വ​ല്ലാ​ത്ത വേ​ദ​ന​യാ​വും. ക​ഴി​ഞ്ഞ ഓ​ണാ​ഘോ​ഷ​ത്തി​ന് സ്‌​കൂ​ളി​ല്‍ ന​ട​ന്ന മ​ല​യാ​ളി മ​ങ്ക മ​ത്സ​ര​ത്തി​ല്‍ അ​ണി​ഞ്ഞൊ​രു​ങ്ങി നി​ല്‍​ക്കു​ന്ന സൈ​റ​യു​ടെ ചി​ത്ര​മാ​ണ് അ​ധ്യാ​പ​ക​രു​ടെ​യെ​ല്ലാം മ​ന​സ്സി​ലി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന​ത്. മു​ട്ടു​ചി​റ റൂ​ഹാ​ദ്കു​ദി​ശ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ല്‍ സൈ​റ​യു​ടെ മൃ​ത​ദേ​ഹം രാ​വി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ച്ച​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ​യും മാ​നേ​ജു​മെ​ന്‍റും നാ​ട്ടു​കാ​രു​മു​ള്‍​പ്പെടെ ആ​യി​ര​ങ്ങ​ളാ​ണ് അ​ന്തു​മോ​പ​ചാ​ര​മ​ര്‍​പി​ച്ച​ത്.

മാ​നേ​ജു​മെ​ന്‍റി​നു​വേ​ണ്ടി ഫാ.​ജോ​സ​ഫ് മ​ഠ​ത്തി​പ​റ​മ്പി​ൽ, ഫാ.​ടോ​ണി ഞ​ര​ള​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്രാ​ര്‍​ത്ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്, സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ചു ഫാ.​സ​ജി കെ. ​സാം, പ്ര​ധാ​നാ​ധ്യാ​പി​ക സി​ല്‍​ജ മാ​ത്യു, സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ർ, ത്രീ​ത​ല​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, ക​ടു​ത്തു​രു​ത്തി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫി​സ് ജീ​വ​ന​ക്കാ​ര്‍, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, അം​ഗ​ങ്ങ​ള്‍, വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, ക​ടു​ത്തു​രു​ത്തി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ഹോ​ളി ഗോ​സ്റ്റ് ബോ​യ്‌​സ് ഹൈ​സ്‌​കൂ​ള്‍, സെ​ന്‍റ് ആ​ഗ്ന​സ് എ​ല്‍​പി സ്‌​കൂ​ൾ, സെ​ന്‍റ് ആ​ഗ്ന​സ് ന​ഴ്‌​സ​റി സ്‌​കൂ​ള്‍ എ​ന്നീ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ത്ഥി​ക​ളു​മെ​ല്ലാം അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.

Tags : tears of St. Agnes Nattuvishesham Districtnews

Recent News

Corehub Up