ഡിടിപിസി ടെര്‍മിനലില്‍ ഭാഗികമായി മുങ്ങിയ ഹൗസ് ബോട്ട്.
കൊല്ലം: കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ഡിടിപിസി ബോട്ട് ടെര്‍മിനലില്‍ കെട്ടിയിട്ടിരുന്ന ഹൗസ് ബോട്ട് അഷ്ടമുടിക്കായലില്‍ ഭാഗികമായി മുങ്ങി. നീണ്ടകര സ്വദേശിയുടെ ബോട്ടാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മുങ്ങിയത്. ബോട്ടിന്റെ വശത്ത് ഘടിപ്പിച്ചിരുന്ന സംരക്ഷണ കവചം കായലിലെ കുറ്റിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വേലിയേറ്റത്തില്‍ ബോട്ടിന്റെ ഡൂമിലൂടെ വെള്ളം കയറി എന്ജിന് ഭാഗം താഴുകയായിരുന്നു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ബോട്ട് മുങ്ങിയ നിലയില്‍ കണ്ടത്. വെള്ളം കോരിക്കളയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Tags : A moored Nattuvishesham Districtnews