x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ആ​ഷ ജൂ​ബി​ലി ആ​ഘോ​ഷം

വെബ്ഡെസ്ക്
Published: November 8, 2026 05:37 AM IST | Updated: November 8, 2026 05:37 AM IST

സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യാ​യ ആ​ഷ​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ലു​വ: 117 വ​ർ​ഷം പി​ന്നി​ട്ട ആ​ലു​വ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ആ​ഷ​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​രെ ഐ​ക്യ​പ്പെ​ടു​ത്താ​നും യോ​ജി​പ്പി​ക്കാ​നും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് ക​ഴി​യു​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ഘോ​ഷ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ഒ.​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഷാ പ്ര​സി​ഡ​ന്‍റ് പി.​എ. മ​ഹ്ബൂ​ബ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹാ​രി​സ് ബീ​രാ​ൻ എം​പി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ബെ​ന്നി ബ​ഹ​നാ​ൻ എം​പി,അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ,കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ന​ങ്ങേ​ലി​മാ​ലി, അ​സി. മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പാ​ലാ​ട്ടി,ഹെ​ഡ്മി​സ്ട്ര​സ് ജീ​ബാ പൗ​ലോ​സ്, മു​ൻ എം​പി ത​മ്പാ​ൻ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​വ​തി പി​ന്നി​ട്ട എ​സ്.​എ​ൻ. ക​മ്മ​ത്ത്,ജോ​സ് ക​ള​ത്തി​ൽ, ജോ​സ​ഫ് വെ​ള​ങ്ങാ​ട​ൻ, മു​ൻ കേ​ര​ള ചീ​ഫ് ജ​സ്റ്റീ​സ് എം.​എം. പ​രീ​ത് പി​ള്ള എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ചി​ന്ന​ൻ ടി. ​പൈ​നാ​ട​ത്തി​ന്‍റെ ല​ഘു​നാ​ട​ക​വും, അ​ധ്യാ​പി​ക​മാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഫ്യൂ​ഷ​ൻ ഡാ​ൻ​സും ന​ട​ത്തി.

Tags : Ruby Jubilee nattuvishesham district news deepika news Alumni Association Celebration

Recent News

Corehub Up