പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: ശിശുദിനാഘോഷത്തിന്റെ ഭാഗമായി വൈഎംസിഎ യൂണിറ്റ് എസ്. ജയചന്ദ്രന് മെമ്മോറിയല്‍ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 15ന് ബത്തേരി വൈഎംസിഎ ഹാളില്‍ ഹൈസ്കൂള്‍, യുപി, എല്‍പി വിഭാഗങ്ങളില്‍ യഥാക്രമം ഉച്ചയ്ക്ക് 11, ഉച്ചയ്ക്ക് ഒന്ന്, ഉച്ചകഴിഞ്ഞ രണ്ട് എന്ന ക്രമത്തിലാണ് മത്സരം. വിഷയങ്ങള്‍:എല്‍പി വിഭാഗം-സൗഹൃദം(സമയപരിധി: മൂന്ന് മിനിറ്റ്, യുപി വിഭാഗം-വന്യജീവികളും കര്‍ഷകരും(സമയപരിധി: നാല് മിനിറ്റ്), ഹൈസ്കൂള്‍ വിഭാഗം-സാമൂഹിക മാധ്യമങ്ങളും വിദ്യാര്‍ഥികളും(സമയപരിധി-അഞ്ച് മിനിറ്റ്.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ അതേ ദിവസം ഉച്ചയ്ക്ക് 12ന്പേര് രജിസ്റ്റര്‍ ചെയ്യേണം. ഓരോ സ്കൂളില്‍ നിന്നും എല്ലാ വിഭാഗത്തിലും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാം. കൂടുതല്‍ വിവരത്തിനും രജിസ്ട്രേഷനും 9847360924, 9961461466, 9447933141 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് സംഘാടക സമിതി ഭാരവാഹികളായ സി.ഇ. ഫിലിപ്പ്, ഡോ.ബ്രജിത്ത് ജോസഫ്, എ.ടി. ഷാജി, എബിന് ബേബി എന്നിവര്‍ അറിയിച്ചു.
Tags : Children's Day Nattuvishesham DistrictNews DeepikaNews