കൊല്ലം അഞ്ചലിൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയ്ക്കുവേണ്ടി പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ മൂറോന്‍ കൂദാശ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മ
അഞ്ചല്‍: തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ അഞ്ചലില്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയ്ക്കുവേണ്ടി പുതിതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ മൂറോന്‍ കൂദാശകര്‍മം നടന്നു. അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍നിന്നു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമി സ് കാതോലിക്കാ ബാവയെയും ബിഷപ്പുമാരെയും മറ്റ് വിശിഷ്ട വ്യക്തികളെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പള്ളിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.
സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.
തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ അന്തോണിയോസ്, ജോസഫ് മാര്‍ തോമസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ആന്റണി മാര്‍ സില്‍വാനോസ്, യൂഹാനോന്‍ മാര്‍ അലക്സിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചടങ്ങിൽ സന്നിഹിതനായിരുന്നു.
കൂദാശയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ എംപി മാരായ എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എ മാരായ സി. അജയപ്രസാദ്, കെ.എന്‍. ബാലഗോപാല്‍, ജ്യോതികുമാര്‍ ചാമക്കാല, എം.എം. നസീര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ. രാജു, മുന്‍ എംഎല്‍എ പി.എസ്. സുപാല്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജിമോള്‍, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് അംഗം എസ്. ഉമേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. ദേവരാജന്‍, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ ഫാ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, മേരിമക്കള്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ ലിഡിയ ഡിഎം, ബഥനി മഠം സുപ്പീരിയര്‍ ജനറല്‍ ആര്‍ദ്ര എസ്ഐസി, തിരുവനന്തപുരം മേജര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജോ കെ. ഏബ്രഹാം, മലങ്കര കാത്തലിക് അസോസിയേഷന് മേജര്‍ അതിരൂപത പ്രസിഡന്റ് റെജിമോന് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.വി. തോമസ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ദേവാലയത്തിൽ ഇന്നു നടക്കുന്ന സമൂഹബലിക്ക് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ് യൂഹാനോന്‍ മാര്‍ അലക്സിയോസ് എന്നിവര്‍ സഹകാര്‍മികരാകും. വികാരി ഫാ. ബോവസ് മാത്യു, സഹവികാരി ഫാ. ഗീവര്‍ഗീസ് കുറ്റി വടക്കേതില്‍, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.വി. തോമസ്കുട്ടി, കണ്‍വീനര്‍ കോശി ജോണ്‍, സെക്രട്ടറിമാരായ മനോജ് ഏബ്രഹാം, ജോര്‍ജ് പി. ജോസഫ്, ജോയിന്റ് കണ്‍വീനര്‍മാരായ എന്‍.കെ. അലക്സ്, ഓ. ജോണ്‍, ടി.ഡി. ദാസന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.