കേരള ഗ്രാമീണ ബാങ്ക് ഹെഡ് ഓഫിസിന് മുന്നില്‍ ബാങ്ക് ജീവനക്കാര്‍ നടത്തിയ ധര്‍ണ മുന്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയിസ് യൂണിയന്റെയും കേരള ഗ്രാമീണ്‍ ബാങ്ക് ഓഫിസേഴ്സ് യൂണിയന്റെയും നേതൃത്വത്തില്‍ കേരള ഗ്രാമീണ ബാങ്ക് ഹെഡ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.
ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ജീവനക്കാരുടെ ശമ്പള കരാറില്‍ അംഗീകരിച്ച ആനുകൂല്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കുക, വിവാഹിതയായ വനിതകള്‍ക്കും ആശ്രിത നിയമനം നല്‍കുക, സ്വീപ്പര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
മുന്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ്‍ ബാങ്ക് ഓഫിസ് യൂണിയന് സംസ്ഥാന പ്രസിഡന്റ് ജി. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
യൂണിയന് ജനറല്‍ സെക്രട്ടറി പി.രാജേഷ്, ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്.അനില്‍, എഐ ആര്ആര്ബിഇഎ അഖിലേന്ത്യാ പ്രസിഡന്റ്് സി.രാജീവന്, കെഎസ്കെ ടിയു ജില്ലാ സെക്രട്ടറി ഇ. ജയന്, എഐആര്‍ആര്‍ബിഇഎ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിഗേഷ് ഉണ്ണിയന്‍, കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയന് സംസ്ഥാന പ്രസിഡന്റ് എന്‍.മീന, കേരള ഗ്രാമീണ്‍ ബാങ്ക് റിട്ടയറീസ് ഫോറം ജനറല്‍ സെക്രട്ടറി കെ.എം. അച്യുതന്‍കുട്ടി, എ.എ. ഷാജു, ബെഫി ജില്ലാ സെക്രട്ടറി ജി. കണ്ണന്, കെ.ടി. രമ്യ എന്നിവര്‍ പ്രസംഗിച്ചു.