മണ്ണാർകുന്ന്: സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളിന് വ്യാഴാഴ്ച കൊടിയേറും. വൈകുന്നേരം 5.30ന് മധ്യസ്ഥപ്രാർഥനയെത്തുടർന്ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, വചന പ്രഘോഷണം എന്നിവ നടക്കും. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കാർമികത്വം വഹിക്കും.
മരിച്ചവരുടെ ഓർമദിവസമായി ആചരിക്കുന്ന വെള്ളിയാഴ്ച വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന-ഫാ. ഡോ. അമൽ തോമസ് കീപ്പുറത്ത് ഒഎഫ്എം കപ്പൂച്ചിൻ. വചന പ്രഘോഷണം- ഫാ. മാത്യു കാഞ്ഞിരംകാല എസ്എസി. തുടർന്ന് സെമിത്തേരിയിൽ വികാരി ഫാ. എമ്മാനുവൽ നെല്ലുവേലിയുടെ കാർമികത്വത്തിൽ ധൂപ പ്രാർഥന. 7.15ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്റെ നാടകം- മറിയം.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, വചന പ്രഘോഷണം- ഫാ. ജോസഫ് കഴുന്നുകണ്ടത്തിൽ. തുടർന്ന് പ്രദക്ഷിണം - ഫാ. ഷാൽബിൻ കടന്തോട് എംസിബിഎസ്. പള്ളിയിൽനിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം പനയത്തിൽ കുരിശടിയിലും ളാപ്പള്ളി ജംഗ്ഷനിലും ലദീഞ്ഞ് നടത്തി തിരികെ പള്ളിയിലെത്തി സമാപിക്കും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30ന് റാസ കുർബാന, വചന പ്രഘോഷണം- ഫാ. ജേക്കബ് കളരിക്കൽ. സഹകാർമികൻ- ഫാ. ജോജോ കുഴിയടിച്ചിറ എംസിബിഎസ്. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.
വികാരി ഫാ. എമ്മാനുവൽ നെല്ലുവേലി, കൈക്കാരന്മാരായ ഷെൻസി തോമസ് മുകളേൽ, ഷൈൻ കുര്യാക്കോസ് വല്ല്യാറ, ജയിംസ് ജോസഫ് കൊച്ചുപുളിക്കൽ എന്നിവർ നേതൃത്വം നൽകും.
Tags : Feast Nattuvishesham Districtnews